-
പുറപ്പാട് 29:36, 37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
36 പാപപരിഹാരത്തിനുവേണ്ടി പാപയാഗത്തിന്റെ കാളയെ നീ ദിവസേന അർപ്പിക്കണം. യാഗപീഠത്തിനുവേണ്ടി പാപപരിഹാരം ചെയ്ത് നീ അതിനു പാപശുദ്ധി വരുത്തുകയും അത് അഭിഷേകം ചെയ്ത് വിശുദ്ധീകരിക്കുകയും+ വേണം. 37 യാഗപീഠത്തിനു പാപപരിഹാരം വരുത്താൻ നീ ഏഴു ദിവസം എടുക്കും. അത് ഒരു അതിവിശുദ്ധയാഗപീഠമാകാൻ നീ അതു വിശുദ്ധീകരിക്കണം.+ യാഗപീഠത്തെ തൊടുന്നവരെല്ലാം വിശുദ്ധരായിരിക്കണം.
-
-
ലേവ്യ 8:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അതിനു ശേഷം തൈലത്തിൽ കുറച്ച് എടുത്ത് യാഗപീഠത്തിൽ ഏഴു പ്രാവശ്യം തളിച്ച് യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും അഭിഷേകം ചെയ്ത് വിശുദ്ധീകരിച്ചു.
-