-
പുറപ്പാട് 33:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: “ഈജിപ്ത് ദേശത്തുനിന്ന് നീ നയിച്ചുകൊണ്ടുവന്ന ജനത്തെയും കൂട്ടി ഇവിടെനിന്ന് പുറപ്പെടുക. ‘നിന്റെ സന്തതിക്കു* കൊടുക്കും’+ എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ഞാൻ സത്യം ചെയ്‌ത ദേശത്തേക്കു യാത്രയാകുക. 2 ഞാൻ നിങ്ങൾക്കു മുമ്പേ ഒരു ദൈവദൂതനെ അയയ്‌ക്കും.+ കനാന്യരെയും അമോര്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യബൂസ്യരെയും ഞാൻ ഓടിച്ചുകളയും.+
-
-
ആവർത്തനം 7:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 “നിങ്ങൾ പെട്ടെന്നുതന്നെ കൈവശമാക്കാൻപോകുന്ന ആ ദേശത്തേക്കു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുപോകുമ്പോൾ+ അവിടത്തെ ജനതകളെ, അതായത് ഹിത്യർ, ഗിർഗശ്യർ, അമോര്യർ,+ കനാന്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിങ്ങനെ നിങ്ങളെക്കാൾ സംഖ്യാബലവും ശക്തിയും ഉള്ള ഏഴു ജനതകളെ,+ ദൈവം നിങ്ങളുടെ മുന്നിൽനിന്ന് നീക്കിക്കളയും.+
-
-
നെഹമ്യ 9:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അബ്രാമിനെ+ തിരഞ്ഞെടുത്ത് കൽദയരുടെ ദേശമായ ഊരിൽനിന്ന്+ കൊണ്ടുവന്ന് അബ്രാഹാം എന്ന പേര് കൊടുത്ത+ സത്യദൈവമായ യഹോവയാണ് അങ്ങ്. 8 അബ്രാഹാമിന്റെ ഹൃദയം അങ്ങയുടെ മുന്നിൽ വിശ്വസ്‌തമെന്നു+ കണ്ട് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യബൂസ്യർ, ഗിർഗശ്യർ എന്നിവരുടെ ദേശം അബ്രാഹാമിന്, അബ്രാഹാമിന്റെ സന്തതിക്ക്,* കൊടുക്കുമെന്ന് അങ്ങ് അബ്രാഹാമുമായി ഒരു ഉടമ്പടി ചെയ്‌തു;+ അങ്ങ് നീതിമാനായതുകൊണ്ട് വാക്കു പാലിക്കുകയും ചെയ്‌തു.
-