-
പുറപ്പാട് 37:10-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 പിന്നെ കരുവേലത്തടികൊണ്ട് മേശ ഉണ്ടാക്കി.+ അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.+ 11 അതു തനിത്തങ്കംകൊണ്ട് പൊതിഞ്ഞിട്ട് അതിനു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്ക് ഉണ്ടാക്കി. 12 നാലു വിരലുകളുടെ വീതിയിൽ* അതിനു ചുറ്റും ഒരു അരികുപാളിയും ആ അരികുപാളിക്കു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കി. 13 പിന്നെ സ്വർണംകൊണ്ടുള്ള നാലു വളയങ്ങൾ വാർത്തുണ്ടാക്കി, അവ നാലു കാലുകൾ ഘടിപ്പിച്ചിരിക്കുന്ന നാലു കോണിലും പിടിപ്പിച്ചു. 14 മേശ എടുത്തുകൊണ്ടുപോകാൻവേണ്ടിയുള്ള തണ്ടുകൾ ഇടുന്ന ഈ വളയങ്ങൾ അരികുപാളിയുടെ അടുത്തായിരുന്നു. 15 പിന്നെ, മേശ എടുത്തുകൊണ്ടുപോകാൻ കരുവേലത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി, അവ സ്വർണംകൊണ്ട് പൊതിഞ്ഞു.
-