-
പുറപ്പാട് 39:15-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പിന്നെ കയറുപോലെ പിരിഞ്ഞിരിക്കുന്ന ചങ്ങലകൾ മാർച്ചട്ടയിൽ ഉണ്ടാക്കി. അവ തനിത്തങ്കംകൊണ്ടുള്ളതായിരുന്നു.+ 16 സ്വർണംകൊണ്ട് രണ്ടു തടവും രണ്ടു വളയവും ഉണ്ടാക്കി. എന്നിട്ട്, ആ വളയങ്ങൾ രണ്ടും മാർച്ചട്ടയുടെ രണ്ടു കോണിലും പിടിപ്പിച്ചു. 17 അതിനു ശേഷം, മാർച്ചട്ടയുടെ കോണുകളിലുള്ള വളയങ്ങൾ രണ്ടിലും സ്വർണംകൊണ്ടുള്ള ആ രണ്ടു ചരടു കോർത്തു. 18 പിന്നെ ചരടുകൾ രണ്ടിന്റെയും ഓരോ അറ്റം ഓരോ തടത്തിൽ കോർത്തു. അവ ഏഫോദിന്റെ മുൻവശത്തായി തോൾവാറുകളിൽ പിടിപ്പിച്ചു.
-