-
പുറപ്പാട് 35:30-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 പിന്നെ മോശ ഇസ്രായേല്യരോടു പറഞ്ഞു: “ഇതാ, യഹൂദാഗോത്രത്തിലെ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബസലേലിനെ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.+ 31 ദൈവം ബസലേലിൽ തന്റെ ആത്മാവ് നിറച്ച് എല്ലാ തരം ശില്പവിദ്യയെക്കുറിച്ചുമുള്ള അറിവും ജ്ഞാനവും ഗ്രാഹ്യവും ബസലേലിനു കൊടുത്തിട്ടുണ്ട്. 32 അങ്ങനെ ബസലേലിനെ കലാഭംഗിയുള്ള വസ്തുക്കൾക്കു രൂപം നൽകാനും സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ട് പണിയാനും 33 രത്‌നക്കല്ലുകൾ ചെത്തിയെടുത്ത് പതിപ്പിക്കാനും തടികൊണ്ട് കലാഭംഗിയുള്ള എല്ലാ തരം ഉരുപ്പടികളും ഉണ്ടാക്കാനും പ്രാപ്തനാക്കിയിരിക്കുന്നു. 34 ബസലേലിന്റെയും ദാൻ ഗോത്രത്തിലെ അഹീസാമാക്കിന്റെ മകൻ ഒഹൊലിയാബിന്റെയും ഹൃദയത്തിൽ പഠിപ്പിക്കാനുള്ള പ്രാപ്‌തി ദൈവം നിക്ഷേപിച്ചിട്ടുണ്ട്.+
-