-
2 ദിനവൃത്താന്തം 2:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ഞാൻ ഇതാ, വിദഗ്ധനായ ഒരു പണിക്കാരനെ അയച്ചുതരുന്നു. അയാൾ വളരെ സമർഥനാണ്.* ഹീരാം-ആബി+ എന്നാണു പേര്. 14 ദാൻവംശജയാണ് അയാളുടെ അമ്മ. എന്നാൽ അപ്പൻ സോർദേശക്കാരനാണ്. അയാൾക്കു സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, കല്ല്, തടി, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, നീല നിറത്തിലുള്ള നൂൽ, മേത്തരം തുണി, രക്തവർണത്തിലുള്ള നൂൽ എന്നിവകൊണ്ട് പണി ചെയ്‌ത് നല്ല പരിചയമുണ്ട്.+ എല്ലാ തരം കൊത്തുപണികളും അറിയാം. ഏതു മാതൃക കൊടുത്താലും അയാൾ അത് ഉണ്ടാക്കിത്തരും.+ അങ്ങയുടെയും എന്റെ യജമാനനായ ദാവീദിന്റെയും വിദഗ്ധശില്പികളുടെകൂടെ അയാൾ ജോലി ചെയ്തുകൊള്ളും.
-