-
ആവർത്തനം 4:15-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “അതുകൊണ്ട് വഷളത്തം പ്രവർത്തിക്കാതിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. യഹോവ ഹോരേബിൽവെച്ച് തീയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങൾ രൂപമൊന്നും കണ്ടില്ലല്ലോ. 16 അതിനാൽ എന്തിന്റെയെങ്കിലും പ്രതീകമായ ഒരു രൂപം കൊത്തിയുണ്ടാക്കി നിങ്ങൾ വഷളത്തം പ്രവർത്തിക്കരുത്. ആണിന്റെയോ പെണ്ണിന്റെയോ+ 17 ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്ത് പറക്കുന്ന ഏതെങ്കിലും പക്ഷിയുടെയോ+ 18 നിലത്ത് ഇഴയുന്ന ഏതെങ്കിലും ജീവിയുടെയോ ഭൂമിക്കു കീഴെ വെള്ളത്തിലുള്ള ഏതെങ്കിലും മത്സ്യത്തിന്റെയോ രൂപം നിങ്ങൾ ഉണ്ടാക്കരുത്.+
-