-
ഉൽപത്തി 22:15-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 യഹോവയുടെ ദൂതൻ സ്വർഗത്തിൽനിന്ന് രണ്ടാമതും അബ്രാഹാമിനെ വിളിച്ച് 16 ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘നീ ഇതു ചെയ്തതുകൊണ്ടും നിന്റെ ഒരേ ഒരു മകനെ എനിക്കു തരാൻ മടിക്കാഞ്ഞതുകൊണ്ടും+ ഞാൻ എന്നെക്കൊണ്ടുതന്നെ ഇങ്ങനെ സത്യം ചെയ്യുന്നു,+ 17 ഞാൻ നിന്നെ ഉറപ്പായും അനുഗ്രഹിക്കും. നിന്റെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും വർധിപ്പിക്കും.+ നിന്റെ സന്തതി* ശത്രുക്കളുടെ നഗരകവാടങ്ങൾ* കൈവശമാക്കും.+
-
-
ഉൽപത്തി 35:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ദൈവം പറഞ്ഞു: “നിന്റെ പേര് യാക്കോബ് എന്നാണല്ലോ.+ എന്നാൽ ഇനിമുതൽ നിന്റെ പേര് യാക്കോബ് എന്നല്ല, ഇസ്രായേൽ എന്നായിരിക്കും.”+ അങ്ങനെ ദൈവം യാക്കോബിനെ ഇസ്രായേൽ എന്നു വിളിച്ചുതുടങ്ങി. 11 ദൈവം പറഞ്ഞു: “ഞാൻ സർവശക്തനായ ദൈവമാണ്.+ നീ സന്താനസമൃദ്ധിയുള്ളവനായി പെരുകുക! ജനതകളും ജനതകളുടെ ഒരു സഭയും നിന്നിൽനിന്ന് പുറപ്പെടും.+ രാജാക്കന്മാരും നിന്നിൽനിന്ന് ഉത്ഭവിക്കും.*+
-