-
പുറപ്പാട് 29:15-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “പിന്നെ, ഒരു ആൺചെമ്മരിയാടിനെ എടുക്കുക. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വെച്ചശേഷം+ 16 അതിനെ അറുത്ത് അതിന്റെ രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കുക.+ 17 ആൺചെമ്മരിയാടിനെ മുറിച്ച് കഷണങ്ങളാക്കി അതിന്റെ കുടലുകളും കണങ്കാലുകളും കഴുകി+ തലയോടുകൂടെ കഷണങ്ങളെല്ലാം ക്രമത്തിൽ ചേർത്തുവെക്കുക. 18 എന്നിട്ട്, അതിനെ മുഴുവനായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതിൽനിന്ന് പുക ഉയരട്ടെ. ഇതു യഹോവയ്ക്കുള്ള ദഹനയാഗം, ദൈവത്തെ പ്രസാദിപ്പിക്കുന്ന* സുഗന്ധം.+ അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമാണ് ഇത്.
-
-
ലേവ്യ 1:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അവൻ ദഹനയാഗത്തിനുള്ള മൃഗത്തിന്റെ തലയിൽ കൈ വെക്കണം. അങ്ങനെ അത് അവന്റെ പാപപരിഹാരത്തിനായി അവന്റെ പേരിൽ സ്വീകരിക്കും.
-