31 “നീ സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിനെ എടുത്ത് അതിന്റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് വേവിക്കണം.+ 32 അഹരോനും പുത്രന്മാരും സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവെച്ച് ആൺചെമ്മരിയാടിന്റെ മാംസവും കൊട്ടയിലെ അപ്പവും കഴിക്കും.+