10 വർഷത്തിലൊരിക്കൽ അഹരോൻ അതിന്റെ കൊമ്പുകളിൽ പാപപരിഹാരം ചെയ്യണം.+ പാപപരിഹാരത്തിനായുള്ള പാപയാഗത്തിൽനിന്ന് കുറച്ച് രക്തം എടുത്ത് വേണം അവൻ അതിനു പാപപരിഹാരം വരുത്താൻ.+ നിങ്ങളുടെ എല്ലാ തലമുറകളിലും അതു വർഷത്തിലൊരിക്കൽ ചെയ്യണം. അത് യഹോവയ്ക്ക് ഏറ്റവും വിശുദ്ധമാണ്.”
7 എന്നാൽ രണ്ടാം ഭാഗത്ത് മഹാപുരോഹിതൻ മാത്രമേ പ്രവേശിക്കൂ; തനിക്കുവേണ്ടിയും+ അറിവില്ലായ്മ കാരണം ജനം ചെയ്‌ത പാപങ്ങൾക്കുവേണ്ടിയും+ വർഷത്തിൽ ഒരിക്കൽ മാത്രം,+ അർപ്പിക്കാനുള്ള രക്തവുമായി,+ മഹാപുരോഹിതൻ അവിടെ പ്രവേശിക്കും.