22 “‘നിങ്ങൾ എന്റെ നിയമങ്ങളെല്ലാം അനുസരിച്ച് എന്റെ എല്ലാ ന്യായത്തീർപ്പുകൾക്കും+ ചേർച്ചയിൽ ജീവിക്കണം.+ അങ്ങനെയായാൽ ഞാൻ നിങ്ങളെ കൊണ്ടുപോയി താമസിപ്പിക്കുന്ന ദേശം നിങ്ങളെ ഛർദിച്ചുകളയില്ല.+
4“ഇസ്രായേലേ, നിങ്ങൾ ജീവിച്ചിരിക്കാനും+ നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്ത് ചെന്ന് അതു കൈവശമാക്കാനും വേണ്ടി ഞാൻ നിങ്ങളെ പഠിപ്പിക്കുന്ന ചട്ടങ്ങളും ന്യായത്തീർപ്പുകളും അനുസരിക്കുക.
40 നിങ്ങൾക്കും നിങ്ങൾക്കു ശേഷം നിങ്ങളുടെ മക്കൾക്കും നന്മ വരാനും അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവ തരുന്ന ദേശത്ത് നിങ്ങൾ ദീർഘകാലം ജീവിക്കാനും ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ദൈവത്തിന്റെ ചട്ടങ്ങളും കല്പനകളും പാലിക്കണം.”+