15 അപ്പോൾ മോശ പറഞ്ഞു: “ദൈവത്തിന്റെ ഉപദേശം തേടാനാണു ജനം എപ്പോഴും എന്റെ അടുത്ത് വരുന്നത്. 16 ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അവർ അതുമായി എന്റെ അടുത്ത് വരും. ഇരുകക്ഷികൾക്കും മധ്യേ ഞാൻ വിധി കല്പിക്കണം. സത്യദൈവത്തിന്റെ തീരുമാനങ്ങളും നിയമങ്ങളും ഞാൻ അവർക്ക് അറിയിച്ചുകൊടുക്കും.”+