വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 15:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “നിന്റെ ദൈവ​മായ യഹോവ നിനക്കു തരുന്ന ദേശത്തെ നഗരങ്ങ​ളി​ലൊ​ന്നിൽ നിന്റെ ഒരു സഹോ​ദരൻ ദരി​ദ്ര​നാ​യി​ത്തീ​രു​ന്നെ​ങ്കിൽ നീ നിന്റെ ഹൃദയം കഠിന​മാ​ക്കു​ക​യോ ദരി​ദ്ര​നായ നിന്റെ സഹോ​ദ​രനെ കൈ തുറന്ന്‌ സഹായി​ക്കാ​തി​രി​ക്കു​ക​യോ അരുത്‌.+

  • സങ്കീർത്തനം 41:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 എളിയ​വ​നോ​ടു പരിഗണന കാണി​ക്കു​ന്നവൻ സന്തുഷ്ടൻ;+

      ദുരന്ത​ദി​വ​സ​ത്തിൽ യഹോവ അവനെ രക്ഷിക്കും.

  • സങ്കീർത്തനം 112:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 ഉദാരമായി വായ്‌പ കൊടു​ക്കു​ന്ന​വനു നല്ലതു വരും.+

      י (യോദ്‌)

      അവൻ നീതി​യോ​ടെ കാര്യങ്ങൾ ചെയ്യുന്നു.

  • സുഭാഷിതങ്ങൾ 3:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 നിനക്കു നന്മ ചെയ്യാൻ കഴിവു​ള്ള​പ്പോൾ,+

      സഹായം ചെയ്യേ​ണ്ട​വർക്ക്‌ അതു ചെയ്യാ​തി​രി​ക്ക​രുത്‌.+

  • സുഭാഷിതങ്ങൾ 19:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 എളിയവനോടു കരുണ കാണി​ക്കു​ന്നവൻ യഹോ​വ​യ്‌ക്കു കടം കൊടു​ക്കു​ന്നു;+

      അവൻ ചെയ്യു​ന്ന​തി​നു ദൈവം പ്രതി​ഫലം നൽകും.+

  • മർക്കോസ്‌ 14:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ദരിദ്രർ എപ്പോ​ഴും നിങ്ങളുടെ​കൂടെ​യു​ണ്ട​ല്ലോ.+ എപ്പോൾ വേണ​മെ​ങ്കി​ലും അവർക്കു നന്മ ചെയ്യാ​നും നിങ്ങൾക്കു പറ്റും. എന്നാൽ ഞാൻ എപ്പോ​ഴും നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കില്ല.+

  • പ്രവൃത്തികൾ 11:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ശിഷ്യന്മാർ ഓരോ​രു​ത്ത​രും അവരുടെ കഴിവനുസരിച്ച്‌+ യഹൂദ്യ​യി​ലുള്ള സഹോ​ദ​ര​ങ്ങൾക്കു സഹായം* എത്തിച്ചുകൊടുക്കാൻ+ തീരു​മാ​നി​ച്ചു.

  • 1 തിമൊഥെയൊസ്‌ 6:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ സമ്പന്നരും ഔദാ​ര്യ​മു​ള്ള​വ​രും ദാനശീലരും+ ആയി നന്മ ചെയ്യാൻ അവരോ​ടു പറയുക.

  • 1 യോഹന്നാൻ 3:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഒരാൾക്കു വസ്‌തു​വ​ക​ക​ളു​ണ്ടാ​യി​ട്ടും, സഹോ​ദരൻ ബുദ്ധി​മു​ട്ടി​ലാണെന്നു മനസ്സി​ലാ​ക്കുമ്പോൾ അനുകമ്പ കാണി​ക്കു​ന്നില്ലെ​ങ്കിൽ അയാൾക്കു ദൈവ​സ്‌നേ​ഹ​മുണ്ടെന്ന്‌ എങ്ങനെ പറയാൻ പറ്റും?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക