26 “‘“ഞാൻ അവരുമായി സമാധാനത്തിന്റെ ഒരു ഉടമ്പടി ഉണ്ടാക്കും.+ അത് എന്നേക്കുമുള്ള ഒരു ഉടമ്പടിയായിരിക്കും. ഞാൻ അവരെ സ്വദേശത്ത് ആക്കിവെച്ച് അവരെ വർധിപ്പിക്കും.+ ഞാൻ എന്റെ വിശുദ്ധമന്ദിരം അവരുടെ ഇടയിൽ വെക്കും; അത് എന്നും അവിടെയുണ്ടാകും.
3 അപ്പോൾ സിംഹാസനത്തിൽനിന്ന് വലിയൊരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ. ദൈവം അവരുടെകൂടെ വസിക്കും. അവർ ദൈവത്തിന്റെ ജനമായിരിക്കും. ദൈവം അവരുടെകൂടെയുണ്ടായിരിക്കും.+