36 “‘ജീവനോടെ ശേഷിക്കുന്നവരുടെ+ കാര്യത്തിലോ, ശത്രുദേശങ്ങളിലായിരിക്കുന്ന അവരുടെ ഹൃദയങ്ങളിൽ ഞാൻ നിരാശ നിറയ്‌ക്കും. കാറ്റത്ത് പറക്കുന്ന ഇലയുടെ ശബ്ദം കേട്ട് അവർ ഭയന്നോടും! വാളിനെ പേടിച്ച് ഓടുന്നവനെപ്പോലെ അവർ ഓടും. ആരും പിന്തുടരുന്നില്ലെങ്കിലും അവർ ഓടി വീഴും.+