6 ആൺചെമ്മരിയാടാണെങ്കിൽ ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടിയിൽ ഒരു ഹീന്റെ മൂന്നിലൊന്ന് എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും അർപ്പിക്കണം. 7 കൂടാതെ, പാനീയയാഗമായി ഒരു ഹീന്റെ മൂന്നിലൊന്നു വീഞ്ഞും യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി നിങ്ങൾ അർപ്പിക്കണം.