-
യോശുവ 1:12-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതി ഗോത്രത്തോടും പറഞ്ഞു: 13 “യഹോവയുടെ ദാസനായ മോശ നിങ്ങളോടു കല്പിച്ചത് ഓർക്കുക:+ ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശം തന്ന് ഇവിടെ നിങ്ങൾക്കു സ്വസ്ഥത നൽകിയിരിക്കുന്നു. 14 യോർദാന്റെ ഇക്കരെ* മോശ നിങ്ങൾക്കു തന്നിരിക്കുന്ന ദേശത്ത് നിങ്ങളുടെ ഭാര്യമാരും കുട്ടികളും മൃഗങ്ങളും താമസിക്കും.+ പക്ഷേ, വീരയോദ്ധാക്കളായ+ നിങ്ങളെല്ലാം നിങ്ങളുടെ സഹോദരങ്ങളുടെ മുന്നിൽ യുദ്ധസജ്ജരായി അക്കര കടക്കണം.+
-