53 “പട്ടികയിലെ പേരുകളനുസരിച്ച് ഇവർക്കു ദേശം അവകാശമായി വിഭാഗിച്ചുകൊടുക്കണം.+ 54 വലിയ കൂട്ടങ്ങൾക്കു നീ കൂടുതൽ അവകാശവും ചെറിയ കൂട്ടങ്ങൾക്കു കുറച്ച് അവകാശവും കൊടുക്കണം.+ പേര് രേഖപ്പെടുത്തിയവരുടെ എണ്ണത്തിന് ആനുപാതികമായാണ് ഓരോ കൂട്ടത്തിനും അവകാശം കൊടുക്കേണ്ടത്.