26 “പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്തു കൂടാരത്തുണി ഉപയോഗിച്ച് വിശുദ്ധകൂടാരം+ ഉണ്ടാക്കണം. ആ തുണികളിൽ കെരൂബുകളുടെ+ രൂപങ്ങൾ നൂലുകൊണ്ട് ചിത്രപ്പണിയായി+ ഉണ്ടാക്കണം.