17 ഞാൻ നിന്നെ ഉറപ്പായും അനുഗ്രഹിക്കും. നിന്റെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും വർധിപ്പിക്കും.+ നിന്റെ സന്തതി* ശത്രുക്കളുടെ നഗരകവാടങ്ങൾ* കൈവശമാക്കും.+
26 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ളവരായി രേഖയിൽ പേര് വന്ന പുരുഷന്മാരെല്ലാം ആളോഹരി നൽകേണ്ട അര ശേക്കെൽ വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കമനുസരിച്ചുള്ളതായിരിക്കണമായിരുന്നു.+ മൊത്തം 6,03,550 പേരാണുണ്ടായിരുന്നത്.+