-
ഉൽപത്തി 46:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 പിന്നീട്, രാത്രി ഒരു ദിവ്യദർശനത്തിൽ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. “യാക്കോബേ, യാക്കോബേ!” എന്നു വിളിച്ചപ്പോൾ, “ഞാൻ ഇതാ” എന്ന് ഇസ്രായേൽ വിളി കേട്ടു.
-
-
പുറപ്പാട് 24:9-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 പിന്നെ മോശയും അഹരോനും, നാദാബും അബീഹുവും, ഇസ്രായേൽമൂപ്പന്മാരിൽ 70 പേരും പർവതത്തിലേക്കു കയറിപ്പോയി. 10 അവർ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു.+ ദൈവത്തിന്റെ കാൽക്കീഴെ ഇന്ദ്രനീലക്കല്ലുകൊണ്ടുള്ള തളംപോലെ കാണപ്പെട്ട ഒന്നുണ്ടായിരുന്നു. അതു സ്വർഗത്തിന്റെ അത്രയും പരിശുദ്ധമായിരുന്നു.+ 11 ഇസ്രായേലിലെ ഈ ശ്രേഷ്ഠപുരുഷന്മാർക്കു ദൈവം ഹാനിയൊന്നും വരുത്തിയില്ല.+ അവർ സത്യദൈവത്തെ ഒരു ദിവ്യദർശനത്തിൽ കാണുകയും അവിടെവെച്ച് തിന്നുകയും കുടിക്കുകയും ചെയ്തു.
-