10 ഒരിക്കൽ, ആടുകൾ ഇണചേരുന്ന കാലത്ത് ഞാൻ നോക്കിയപ്പോൾ, പെണ്ണാടുകളുമായി ഇണചേരുന്ന ആൺകോലാടുകൾ വരയും പുള്ളിയും മറുകും+ ഉള്ളവയാണെന്നു ഞാൻ ഒരു സ്വപ്നത്തിൽ കണ്ടു. 11 അപ്പോൾ സത്യദൈവത്തിന്റെ ദൂതൻ എന്നെ സ്വപ്നത്തിൽ, ‘യാക്കോബേ’ എന്നു വിളിച്ചു. ‘ഞാൻ ഇതാ’ എന്നു ഞാൻ വിളി കേട്ടു.