-
ആവർത്തനം 2:26-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 “പിന്നെ ഞാൻ കെദേമോത്ത്+ വിജനഭൂമിയിൽനിന്ന് ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുത്തേക്കു സമാധാനത്തിന്റെ ഈ സന്ദേശവുമായി ദൂതന്മാരെ അയച്ചു:+ 27 ‘അങ്ങയുടെ ദേശത്തുകൂടി കടന്നുപോകാൻ എന്നെ അനുവദിക്കണം. ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ പ്രധാനവീഥിയിലൂടെത്തന്നെ പൊയ്ക്കൊള്ളാം.+ 28 അങ്ങ് എനിക്കു വിൽക്കുന്ന ഭക്ഷണം മാത്രമേ ഞാൻ കഴിക്കൂ; അങ്ങ് വിലയ്‌ക്കു തരുന്ന വെള്ളം മാത്രമേ ഞാൻ കുടിക്കൂ.
-