3“പിന്നെ നമ്മൾ തിരിഞ്ഞ് ബാശാൻ വഴിയിലൂടെ ചെന്നു. അപ്പോൾ ബാശാനിലെ രാജാവായ ഓഗ് നമ്മളോടു യുദ്ധം ചെയ്യാൻ അയാളുടെ ജനത്തെ മുഴുവൻ കൂട്ടി എദ്രെയിൽ വന്നു.+
8 “യോർദാൻ പ്രദേശത്തുണ്ടായിരുന്ന രണ്ട് അമോര്യരാജാക്കന്മാരുടെയും ദേശം ആ സമയത്ത് നമ്മൾ പിടിച്ചടക്കി.+ അതായത്, അർന്നോൻ താഴ്‌വര* മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശം.+
10 അങ്ങനെ പീഠഭൂമിയിലെ എല്ലാ നഗരങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തെ സൽക്ക, എദ്രെ+ എന്നീ നഗരങ്ങൾവരെയുള്ള ബാശാൻ മുഴുവനും നമ്മൾ കൈവശമാക്കി.