21 എന്നാൽ നീ ജനത്തിന്റെ ഇടയിൽനിന്ന് പ്രാപ്‌തരും+ ദൈവഭയമുള്ളവരും ആശ്രയയോഗ്യരും അന്യായലാഭം വെറുക്കുന്നവരും+ ആയ പുരുഷന്മാരെ തിരഞ്ഞെടുക്കുക. ഇവരെ ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാണിമാരായി നിയമിക്കണം.+