-
2 രാജാക്കന്മാർ 23:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ഇസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛദേവതയായ അസ്തോരെത്തിനും മോവാബിന്റെ മ്ലേച്ഛദേവനായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛദേവനായ മിൽക്കോമിനും+ വേണ്ടി പണിതിരുന്ന ആരാധനാസ്ഥലങ്ങളും* യോശിയ രാജാവ് ഉപയോഗശൂന്യമാക്കി. യരുശലേമിനു മുന്നിൽ നാശപർവതത്തിന്റെ* തെക്കുവശത്തായിരുന്നു* അവ.
-
-
യഹസ്‌കേൽ 8:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നീ ഇതു കണ്ടോ? ദേശം അക്രമംകൊണ്ട് നിറച്ച് യഹൂദാഗൃഹം എന്നെ വീണ്ടുംവീണ്ടും കോപിപ്പിക്കുകയാണ്. എന്തൊക്കെ വൃത്തികേടുകളാണ് അവർ ഈ കാണിക്കുന്നത്?+ ഇതൊക്കെ തീരെ നിസ്സാരമാണെന്നാണോ അവരുടെ വിചാരം? ഇതാ, എന്റെ മൂക്കിനു നേരെ അവർ മരക്കമ്പു* നീട്ടുന്നു!
-