32 ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു പാട്ടു പാടുവിൻ;+
യഹോവയെ പാടി സ്തുതിക്കുവിൻ! (സേലാ)
33 പുരാതന സ്വർഗാധിസ്വർഗങ്ങളെ വാഹനമാക്കി എഴുന്നള്ളുന്നവനു പാടുവിൻ.+
ഇതാ, ദൈവം തന്റെ സ്വരം, തന്റെ ഗംഭീരശബ്ദം, മുഴക്കുന്നു.
34 ദൈവത്തിന്റെ ശക്തി അംഗീകരിക്കുവിൻ.+
ദൈവത്തിൻപ്രതാപം ഇസ്രായേലിന്മേലും
ദൈവത്തിൻശക്തി ആകാശത്തിലും വിളങ്ങുന്നു.