13 പല തവണ മനശ്ശെ ദൈവത്തോടു പ്രാർഥിച്ചു. കരുണയ്ക്കുവേണ്ടിയുള്ള മനശ്ശെയുടെ അപേക്ഷയും യാചനയും കേട്ട് ദൈവത്തിന്റെ മനസ്സ് അലിഞ്ഞു. ദൈവം മനശ്ശെയെ യരുശലേമിലേക്കു തിരികെ കൊണ്ടുവന്ന് വീണ്ടും രാജാവാക്കി.+ അങ്ങനെ യഹോവയാണു സത്യദൈവമെന്നു മനശ്ശെ തിരിച്ചറിഞ്ഞു.+
9 പക്ഷേ, നിങ്ങൾ എന്നിലേക്കു തിരിഞ്ഞ് എന്റെ കല്പനകൾ പ്രമാണിച്ച് അനുസരിക്കുന്നെങ്കിൽ, ചിതറിപ്പോയ നിങ്ങളെ ആകാശത്തിന്റെ അറുതികളിൽനിന്നായാലും ഞാൻ ശേഖരിച്ച് എന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുത്ത സ്ഥലത്ത്+ ഒന്നിച്ചുകൂട്ടും.’+