17 അപ്പോൾ മോശയുടെ അമ്മായിയപ്പൻ പറഞ്ഞു: “നീ ഈ ചെയ്യുന്നതു ശരിയല്ല. 18 നീയും നിന്റെ കൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും. കാരണം ഇതു നിനക്കു താങ്ങാനാകാത്ത ഭാരമാണ്. നിനക്ക് ഇത് ഒറ്റയ്‌ക്കു വഹിക്കാൻ പറ്റില്ല.
11 മോശ യഹോവയോടു പറഞ്ഞു: “അങ്ങ് ഈ ദാസനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിനാണ്? ഈ ജനത്തിന്റെ മുഴുവൻ ഭാരം അടിയന്റെ മേൽ വെച്ചത് എന്തിന്?+ അങ്ങയ്‌ക്ക് എന്നോടു പ്രീതി തോന്നാത്തത് എന്താണ്?