36 അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേർ മുതൽ+ ഗിലെയാദ് വരെയുള്ള പ്രദേശത്ത് (ആ താഴ്വരയിലുള്ള നഗരം ഉൾപ്പെടെ) നമുക്കു പിടിച്ചടക്കാനാകാത്ത ഒരു പട്ടണവുമുണ്ടായിരുന്നില്ല. നമ്മുടെ ദൈവമായ യഹോവ അവയെല്ലാം നമ്മുടെ കൈയിൽ ഏൽപ്പിച്ചു.+
12 ആ സമയത്ത് നമ്മൾ ഈ ദേശം, അതായത് അർന്നോൻ താഴ്വരയുടെ അടുത്തുള്ള അരോവേർ+ മുതൽ ഗിലെയാദ് മലനാടിന്റെ പകുതി വരെയുള്ള പ്രദേശം, കൈവശമാക്കി. അതിലെ നഗരങ്ങൾ ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.+