17 നഗരവും അതിലുള്ളതു മുഴുവനും നിശ്ശേഷം നശിപ്പിക്കണം;+ അതെല്ലാം യഹോവയുടേതാണ്. വേശ്യയായ രാഹാബും+ രാഹാബിന്റെകൂടെ ആ വീട്ടിലുള്ളവരും മാത്രം ജീവനോടിരിക്കട്ടെ. കാരണം, നമ്മൾ അയച്ച ദൂതന്മാരെ രാഹാബ് ഒളിപ്പിച്ചല്ലോ.+
28 യോശുവ അന്നു മക്കേദ പിടിച്ചടക്കി+ അതിനെ വാളിന് ഇരയാക്കി. അവിടത്തെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിശ്ശേഷം നശിപ്പിച്ചു. ആരെയും ബാക്കി വെച്ചില്ല.+ യരീഹൊരാജാവിനോടു ചെയ്തതുപോലെതന്നെ യോശുവ മക്കേദരാജാവിനോടും+ ചെയ്‌തു.