-
സംഖ്യ 13:23-27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 എശ്‌ക്കോൽ താഴ്‌വരയിൽ*+ എത്തിയ അവർ അവിടെനിന്ന് ഒരു മുന്തിരിക്കുല അതിന്റെ ശാഖയോടുകൂടെ മുറിച്ചെടുത്തു. അതു രണ്ടു പേർ ചേർന്ന് ഒരു തണ്ടിൽ ചുമക്കേണ്ടിവന്നു! കുറച്ച് മാതളനാരങ്ങയും അത്തിപ്പഴവും അവർ കൊണ്ടുപോന്നു.+ 24 അവിടെനിന്ന് ഇസ്രായേല്യർ മുന്തിരിക്കുല മുറിച്ചെടുത്തതുകൊണ്ട് അവർ ആ സ്ഥലത്തെ എശ്‌ക്കോൽ* താഴ്‌വര*+ എന്നു വിളിച്ചു.
25 ദേശം ഒറ്റുനോക്കി 40-ാം ദിവസം+ അവർ മടങ്ങി. 26 അവർ പാരാൻ വിജനഭൂമിയിലെ കാദേശിൽ+ മോശയുടെയും അഹരോന്റെയും ഇസ്രായേൽസമൂഹത്തിന്റെയും അടുത്ത് എത്തി. അവർ കാണുകയും കേൾക്കുകയും ചെയ്‌ത കാര്യങ്ങളെല്ലാം സമൂഹത്തെ മുഴുവൻ അറിയിച്ചു; അവിടെനിന്ന് കൊണ്ടുവന്ന പഴവർഗങ്ങൾ അവരെ കാണിക്കുകയും ചെയ്‌തു. 27 അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളെ അയച്ച ദേശത്ത് ഞങ്ങൾ ചെന്നു. പാലും തേനും ഒഴുകുന്ന ദേശംതന്നെയാണ് അത്.+ ഇത് അവിടത്തെ ചില പഴങ്ങളാണ്.+
-