-
ആവർത്തനം 6:6-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയത്തിലുണ്ടായിരിക്കണം. 7 നീ അവ ആവർത്തിച്ചുപറഞ്ഞ് നിന്റെ മക്കളുടെ മനസ്സിൽ പതിപ്പിക്കണം.+ നീ വീട്ടിലായിരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കണം.+ 8 എപ്പോഴും ഓർക്കാനായി നീ അവ നിന്റെ കൈയിൽ കെട്ടണം; ഒരു പട്ടപോലെ അവ നിന്റെ നെറ്റിയിലുണ്ടായിരിക്കണം.*+ 9 നിന്റെ വീടിന്റെ കട്ടിളക്കാലുകളിലും നിങ്ങളുടെ കവാടങ്ങളിലും നീ അവ എഴുതിവെക്കണം.
-