18 ആ ദിവസം യഹോവ അബ്രാമുമായി ഒരു ഉടമ്പടി ചെയ്‌തു.+ ദൈവം പറഞ്ഞു: “ഈജിപ്തിലെ നദി മുതൽ മഹാനദിയായ യൂഫ്രട്ടീസ്+ വരെയുള്ള ഈ ദേശം ഞാൻ നിന്റെ സന്തതിക്കു* കൊടുക്കും.+
24 ഞാൻ ജനതകളെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ്+ നിന്റെ പ്രദേശം വിസ്തൃതമാക്കും. മാത്രമല്ല വർഷത്തിൽ മൂന്നു പ്രാവശ്യം നീ നിന്റെ ദൈവമായ യഹോവയുടെ മുഖം ദർശിക്കാൻ പോകുമ്പോൾ ആരും നിന്റെ ദേശം മോഹിക്കുകയുമില്ല.
24 നിങ്ങൾ കാൽ കുത്തുന്ന സ്ഥലമൊക്കെയും നിങ്ങളുടേതായിത്തീരും.+ വിജനഭൂമി മുതൽ അങ്ങു ലബാനോൻ വരെയും യൂഫ്രട്ടീസ് നദി മുതൽ പടിഞ്ഞാറേ കടൽ* വരെയും നിങ്ങളുടെ അതിർത്തിയായിരിക്കും.+