36 ഏഴു ദിവസവും നിങ്ങൾ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗം അർപ്പിക്കണം. എട്ടാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനുവേണ്ടി+ കൂടിവരുകയും യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗം അർപ്പിക്കുകയും വേണം. അതു പവിത്രമായ ഒരു സമ്മേളനമാണ്. അന്നു കഠിനജോലിയൊന്നും ചെയ്യരുത്.
40 ഒന്നാം ദിവസം നിങ്ങൾ മേത്തരം വൃക്ഷങ്ങളുടെ പഴങ്ങൾ, ഈന്തപ്പനയോലകൾ,+ ഇലകൾ നിറഞ്ഞ മരച്ചില്ലകൾ, താഴ്‌വരയിലെ* വെള്ളില മരങ്ങളുടെ ശാഖകൾ എന്നിവ എടുക്കണം. ഏഴു ദിവസം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആഹ്ലാദിക്കണം.+
18 ആദ്യദിവസംമുതൽ അവസാനദിവസംവരെ എന്നും സത്യദൈവത്തിന്റെ നിയമപുസ്തകം വായിച്ചു.+ അവർ ഏഴു ദിവസം ഉത്സവം ആഘോഷിച്ചു. വ്യവസ്ഥയനുസരിച്ച്, എട്ടാം ദിവസം പവിത്രമായ ഒരു സമ്മേളനവും നടത്തി.+