-
ആവർത്തനം 7:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ദൈവം നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വർധിപ്പിക്കുകയും ചെയ്യും. അതെ, നിങ്ങൾക്കു തരുമെന്നു നിങ്ങളുടെ പൂർവികരോടു സത്യം ചെയ്‌ത ദേശത്ത് അനേകം മക്കളെ* നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കും.+ നിങ്ങളുടെ ആടുകളും കന്നുകാലികളും പെറ്റുപെരുകും.+ നിങ്ങളുടെ നിലത്തെ വിളവും ധാന്യവും പുതുവീഞ്ഞും എണ്ണയും സമൃദ്ധമായിരിക്കും.+
-
-
ആവർത്തനം 30:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും ദൈവത്തിന്റെ വഴികളിൽ നടക്കുകയും ദൈവത്തിന്റെ കല്പനകൾ, നിയമങ്ങൾ, ന്യായത്തീർപ്പുകൾ എന്നിവയെല്ലാം പാലിക്കുകയും ചെയ്തുകൊണ്ട്, ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നെങ്കിൽ+ നിങ്ങൾ ജീവിച്ചിരുന്ന്+ അനേകമായി വർധിക്കും. നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്ത് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിക്കും.+
-