-
ന്യായാധിപന്മാർ 11:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഇസ്രായേൽ ഏദോം+ രാജാവിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ച്, “ദയവായി അങ്ങയുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കണം” എന്നു പറഞ്ഞു. എന്നാൽ ഏദോം രാജാവ് അതു സമ്മതിച്ചില്ല. മോവാബിലെ+ രാജാവിന്റെ അടുത്തേക്കും അവർ ദൂതന്മാരെ അയച്ചു. പക്ഷേ ആ രാജാവും അതിനു വിസമ്മതിച്ചു. അതുകൊണ്ട് ഇസ്രായേൽ കാദേശിൽത്തന്നെ താമസിച്ചു.+ 18 അവർ വിജനഭൂമിയിലൂടെ യാത്ര ചെയ്‌ത സമയത്ത്, ഏദോം ദേശത്തോ മോവാബ് ദേശത്തോ കടക്കാതെ അവയെ ചുറ്റി+ മോവാബ് ദേശത്തിന്റെ കിഴക്കുകൂടി സഞ്ചരിച്ച്+ അർന്നോൻ പ്രദേശത്ത് കൂടാരം അടിച്ചു. അർന്നോനായിരുന്നു മോവാബിന്റെ അതിർത്തി.+ അവർ അതിർത്തി കടന്ന് മോവാബ് ദേശത്തേക്കു പ്രവേശിച്ചില്ല.
-