6 കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഒരു വിശുദ്ധജനമാണ്. തന്റെ ജനമായിരിക്കാനായി, തന്റെ പ്രത്യേകസ്വത്തായിരിക്കാനായി,* ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.+
28“ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെല്ലാം ശ്രദ്ധാപൂർവം പാലിച്ചുകൊണ്ട് നിങ്ങൾ ദൈവത്തിന്റെ വാക്കുകൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്താതിരുന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഭൂമിയിലെ എല്ലാ ജനതകൾക്കും മീതെ ഉയർത്തും.+
9 നിങ്ങൾ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ പാലിക്കുകയും ദൈവത്തിന്റെ വഴികളിൽ നടക്കുകയും ചെയ്യുന്നതിനാൽ നിങ്ങളോടു സത്യം ചെയ്തതുപോലെ+ യഹോവ നിങ്ങളെ തന്റെ വിശുദ്ധജനമായി സ്ഥിരപ്പെടുത്തും.+