-
യോശുവ 9:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 സംഭവിച്ചതിനെക്കുറിച്ച് യോർദാന്റെ പടിഞ്ഞാറുള്ള എല്ലാ രാജാക്കന്മാരും,+ അതായത് ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിങ്ങനെ മലനാട്ടിലും ഷെഫേലയിലും ഉള്ളവരും മഹാസമുദ്രത്തിന്റെ* തീരദേശത്തെല്ലായിടത്തുമുള്ളവരും+ ലബാനോന്റെ മുന്നിലുള്ളവരും, കേട്ടപ്പോൾ 2 യോശുവയോടും ഇസ്രായേലിനോടും പോരാടാൻ അവർ ഒരു സഖ്യം രൂപീകരിച്ചു.+
-
-
യോശുവ 9:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 അതിന് അവർ പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവയുടെ പേരിനോടുള്ള ആദരവ് കാരണം വളരെ ദൂരെയുള്ള ഒരു ദേശത്തുനിന്ന് വരുന്നവരാണ് ഈ ദാസർ.+ കാരണം, ആ ദൈവത്തിന്റെ കീർത്തിയെക്കുറിച്ചും ഈജിപ്തിൽ ആ ദൈവം ചെയ്ത എല്ലാ കാര്യങ്ങളെക്കുറിച്ചും+ ഞങ്ങൾ കേട്ടിരിക്കുന്നു. 10 കൂടാതെ, യോർദാന് അക്കരെയുണ്ടായിരുന്ന* രണ്ട് അമോര്യരാജാക്കന്മാരോട്, ഹെശ്ബോൻരാജാവായ സീഹോനോടും+ അസ്താരോത്തിലെ ബാശാൻരാജാവായ ഓഗിനോടും,+ ചെയ്ത എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു.
-