-
പുറപ്പാട് 23:28-30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 നീ എത്തുംമുമ്പേ ഞാൻ അവരുടെ ഇടയിൽ പരിഭ്രാന്തി*+ പരത്തും. അതു ഹിവ്യരെയും കനാന്യരെയും ഹിത്യരെയും നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും.+ 29 എന്നാൽ, ഒറ്റ വർഷംകൊണ്ട് ഞാൻ അവരെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയില്ല. അങ്ങനെ ചെയ്താൽ, ദേശം വിജനമായിത്തീർന്നിട്ട് നിനക്ക് ഉപദ്രവമാകുന്ന രീതിയിൽ വന്യമൃഗങ്ങൾ പെരുകുമല്ലോ.+ 30 നീ വർധിച്ചുപെരുകി ദേശം കൈവശമാക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശെക്കുറേശ്ശെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയും.+
-