30 അപ്പോൾ കാലേബ് മോശയുടെ മുന്നിൽ നിന്നിരുന്ന ജനത്തെ ശാന്തരാക്കാൻ ശ്രമിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “വേഗം വരൂ, നമുക്ക് ഉടനെ പുറപ്പെടാം. അതു കീഴടക്കാനും കൈവശമാക്കാനും നമുക്കു കഴിയും, ഉറപ്പ്.”+
6 ദേശം ഒറ്റുനോക്കിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന, നൂന്റെ മകനായ യോശുവയും+ യഫുന്നയുടെ മകനായ കാലേബും+ തങ്ങളുടെ വസ്‌ത്രം കീറി 7 ഇസ്രായേല്യരുടെ സമൂഹത്തോടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പോയി ഒറ്റുനോക്കിയ ദേശം വളരെവളരെ നല്ലതാണ്.+