17 അപ്പൻ വലതുകൈ എഫ്രയീമിന്റെ തലയിൽ വെച്ചതു യോസേഫിന് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് യോസേഫ് അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്ന് എടുത്ത് മനശ്ശെയുടെ തലയിലേക്കു മാറ്റാൻ ശ്രമിച്ചു. 18 യോസേഫ് അപ്പനോടു പറഞ്ഞു: “അപ്പാ, അങ്ങനെയല്ല. ഇവനാണു മൂത്ത മകൻ.+ വലതുകൈ ഇവന്റെ തലയിൽ വെച്ചാലും.”