10 മൂന്നാമത്തെ നറുക്കു+ കുലമനുസരിച്ച് സെബുലൂൻവംശജർക്കു+ വീണു. അവരുടെ അവകാശത്തിന്റെ അതിർത്തി സാരീദ് വരെ ചെന്നു. 11 അതു പടിഞ്ഞാറോട്ടു മാരയാലിലേക്കു കയറി ദബ്ബേശെത്ത് വരെ എത്തി. തുടർന്ന്, അതു യൊക്നെയാമിനു മുന്നിലുള്ള താഴ്‌വരയിലേക്കു ചെന്നു.