2 യോശുവ ജനത്തോടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘അബ്രാഹാമിന്റെയും നാഹോരിന്റെയും അപ്പനായ തേരഹ് ഉൾപ്പെടെ നിങ്ങളുടെ പൂർവികർ+ പണ്ടു നദിയുടെ അക്കരെയാണു ജീവിച്ചിരുന്നത്.+ അവർ അന്യദൈവങ്ങളെ സേവിച്ചുപോന്നു.+