18 പദ്ദൻ-അരാമിൽനിന്ന്+ പുറപ്പെട്ട യാക്കോബ് കനാൻ+ ദേശത്തുള്ള ശെഖേം+ എന്ന നഗരത്തിൽ സുരക്ഷിതനായി എത്തിച്ചേർന്നു. അവിടെ നഗരത്തിന് അടുത്ത് കൂടാരം അടിച്ചു. 19 തുടർന്ന്, കൂടാരം അടിച്ചിരുന്ന സ്ഥലത്തിന്റെ ഒരു ഭാഗം ഹാമോരിന്റെ പുത്രന്മാരിൽനിന്ന് (അവരിലൊരുവനാണു ശെഖേം.) 100 കാശിനു വാങ്ങി.+