8 ഗിദെയോൻ അവിടെനിന്ന് പെനുവേലിലേക്കു പോയി, അവരോടും ഇങ്ങനെതന്നെ ചോദിച്ചു. എന്നാൽ പെനുവേലിലുള്ളവരും സുക്കോത്തിലുള്ളവർ പറഞ്ഞതുപോലെതന്നെ പറഞ്ഞു. 9 അതുകൊണ്ട് ഗിദെയോൻ പെനുവേലിലുള്ളവരോടു പറഞ്ഞു: “ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുതകർക്കും.”+