-
ഉൽപത്തി 18:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 പിന്നെ അബ്രാഹാം കന്നുകാലിക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് നല്ലൊരു കാളക്കിടാവിനെ പിടിച്ച് പരിചാരകനു കൊടുത്തു. അദ്ദേഹം അതു തിടുക്കത്തിൽ പാകം ചെയ്‌തു.
-
-
ന്യായാധിപന്മാർ 6:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 ഞാൻ ഒരു കാഴ്‌ച കൊണ്ടുവന്ന് അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നതുവരെ അങ്ങ് ഇവിടെനിന്ന് പോകരുതേ.”+ അപ്പോൾ ദൂതൻ, “നീ മടങ്ങിവരുന്നതുവരെ ഞാൻ ഇവിടെത്തന്നെയുണ്ടാകും” എന്നു പറഞ്ഞു. 19 ഗിദെയോൻ അകത്ത് ചെന്ന് ഒരു കോലാടിനെ പാകം ചെയ്‌തു. ഒരു ഏഫാ* ധാന്യപ്പൊടി എടുത്ത് പുളിപ്പില്ലാത്ത* അപ്പവും ഉണ്ടാക്കി.+ ഇറച്ചി ഒരു കൊട്ടയിലും ചാറ് ഒരു ചട്ടിയിലും എടുത്തു. അത് ആ വലിയ വൃക്ഷത്തിനു കീഴിൽ ദൂതന്റെ അടുത്ത് കൊണ്ടുവന്ന് വിളമ്പിവെച്ചു.
-