-
ന്യായാധിപന്മാർ 2:20-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഒടുവിൽ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി.+ ദൈവം പറഞ്ഞു: “ഈ ജനത ഞാൻ അവരുടെ പൂർവികർക്കു നൽകിയ എന്റെ ഉടമ്പടി ലംഘിച്ച്+ എന്നോട് അനുസരണക്കേടു കാണിച്ചിരിക്കുന്നു.+ 21 അതുകൊണ്ട് യോശുവ മരിക്കുമ്പോൾ ബാക്കി വെച്ചിട്ടുപോയ ഒരു ജനതയെപ്പോലും+ ഞാൻ അവരുടെ മുന്നിൽനിന്ന് നീക്കിക്കളയില്ല. 22 ഇസ്രായേൽ അവരുടെ പിതാക്കന്മാരെപ്പോലെ യഹോവയുടെ വഴിയിൽ നടക്കുമോ+ എന്നു പരീക്ഷിക്കാനാണു ഞാൻ ഇങ്ങനെ ചെയ്യുന്നത്.” 23 ആ ജനതകൾ ദേശത്ത് തുടരാൻ യഹോവ അനുവദിച്ചു. ദൈവം അവരെ പെട്ടെന്നു നീക്കിക്കളയുകയോ അവരെ യോശുവയുടെ കൈയിൽ ഏൽപ്പിക്കുകയോ ചെയ്‌തില്ല.
-