-
പുറപ്പാട് 15:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 അപ്പോൾ അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചിക ഒരു തപ്പു കൈയിൽ എടുത്തു. സ്ത്രീകളെല്ലാം തപ്പു കൊട്ടി നൃത്തച്ചുവടുകളോടെ മിര്യാമിനെ അനുഗമിച്ചു. 21 മിര്യാം പുരുഷന്മാരുടെ ഗാനത്തിനു പ്രതിഗാനമായി പാടിയത്:
“യഹോവയെ പാടി സ്തുതിക്കുവിൻ. കാരണം നമ്മുടെ ദൈവം മഹോന്നതനായിരിക്കുന്നു.+
കുതിരയെയും കുതിരക്കാരനെയും കടലിലേക്കു ചുഴറ്റി എറിഞ്ഞിരിക്കുന്നു.”+
-